പ്രക്ഷോഭങ്ങള്‍
-
14-06-2022
മുഖ്യമന്ത്രിക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനം
മുഖ്യമന്ത്രിക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ 2022 ജൂണ്‍ 14 ഉച്ചയ്ക്ക് പ്രകടനം നടത്തുകയുണ്ടായി. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗം സംഘടനാ ജനറല്‍ സെക്രട്ടറി സ. കെ.എന്‍. അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് സ. പി. ഹണി അദ്യക്ഷത വഹിച്ചു.
-
28-03-2022
ദേശീയ പണിമുടക്ക് - 2022
പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2022 മാര്‍ച്ച് 28, 29 തീയതികളില്‍ അദ്ധ്യാപക സര്‍വ്വീസ് സംഘടനകള്‍ പണിമുടക്ക് നടത്തി. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിച്ചു. 4828 ജീവനക്കാരില്‍ 176 പേര് മാത്രമാണ് പണിമുടക്കില്‍ നിന്നും വിട്ടു നിന്നത്.
-
03-11-2021
പ്രതിഷേധ കൂട്ടായ്മ
പെട്രോള്‍, ഡീസല്‍, പാചക വാതകങ്ങള്‍ക്ക് അനുദിനം വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ 2022 നവംബര്‍ 3 ന് സെക്രട്ടേറിയറ്റിനു പുറത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.
-
25-06-2021
പ്രതിഷേധ സമരം
പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ കാന്റീന് ഗേറ്റില്‍ നിന്നും എ. ജീസ് ഓഫീസിലേക്ക് പ്രകടനവും തുടര്‍ന്ന് പ്രതിഷേധ സമരവും നടത്തി. ജനറല്‍ സെക്രട്ടറി സ. കെ.എന്‍. അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു.
-
26-11-2020
ദേശീയ പണിമുടക്ക്
PFRDA നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിച്ച് സാര്‍വ്വത്രിക പെന്ഷന് അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിന്വലിക്കുകപൊതു മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2020 നവംബര്‍ 26 ന് അദ്ധ്യാപക സര്‍വ്വീസ് സംഘടനകള്‍ പണിമുടക്ക് നടത്തി.
-
26-06-2020
പ്രതിഷേധ സമരം
കേന്ദ്ര സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ളയ്ക്കെതിരെ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ 2020 ജൂണ്‍ 26 ന് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പ്രതിഷേധ സമരം നടത്തി
-
13-02-2020
അടുപ്പുകള്‍ അണയും പാചക വില കത്തും
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റി അടുപ്പുകൾ അണയും പാചക വില കത്തും എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തെ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി സ. കെ.എസ്. സുനിൽ കുമാർ അഭിസംബോധന ചെയ്തു സംസാരിച്ചു
-
08-01-2020
അഖിലേന്ത്യാ പണിമുടക്ക്
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ - തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 2020 ജനുവരി 8 ന് അഖിലേന്ത്യാ പണിമുടക്ക് നടത്തി
-
29-07-2019
പ്രതിഷേധ സംഗമം
പ്രശസ്ത സംവിധായകന് ശ്രീ. അടൂര്‍ ഗോപാല കൃഷ്ണനു നേരെ സംഘപരിവാറുകാര്‍ നടത്തുന്ന ഭീഷണിയില്‍ പ്രതിഷേധിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചന 2019 ജൂലായ് 29 ന് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സി.പി.ഐ. (എം) സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സ. പി. ഹണി, ജനറൽ സെക്രട്ടറി സ. കെ.എൻ. അശോക് കുമാർ എന്നിവർ നേതൃത്വം നല്കി.
-
03-01-2019
പ്രതിഷേധ പ്രകടനം
ദേശീയ പണിമുടക്ക് സംഘാടക സമിതി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് 2019 ജനുവരി 3 ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആയൂര്‍വേദ കോളേജിനു സമീപത്തു നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തി
-
30-10-2018
പ്രതിഷേധ സംഗമം
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുണ്ടായ ഫാസിസ്റ്റ് ആക്രമണത്തിനെതിരെ 2018 ഒക്ടോബര്‍ 30 ന് സെക്രട്ടേറിയറ്റിനു മുന്നില്‍ രചനയുടെ നേതൃത്ത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
-
12-12-2017
കൂട്ടധര്‍ണ്ണ
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് 2017 ഡിസംബര്‍ 12 ന് സെക്രട്ടേറിയറ്റിനു മുന്നില്‍ കൂട്ടധര്‍ണ്ണ സംഘടിപ്പിച്ചു. സി.ഐ.റ്റി.യു. സംസ്ഥാന പ്രസിഡന്റ് സ.ആനത്തലവട്ടം ആനന്ദന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് പി. ഹണി, ജനറല്‍ സെക്രട്ടറി എം.എസ്. ബിജുക്കുട്ടന് എന്നിവര്‍ നേതൃത്വം നല്കി.
-
03-02-2016
കൂട്ടധര്‍ണ്ണ
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ 2016 ഫെബ്രുവരി 2016 ന് സെക്രട്ടേറിയറ്റിനു മുന്നില്‍ കൂട്ടധര്‍ണ്ണ സംഘടിപ്പിച്ചു. സ. കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിച്ചു
-
21-01-2016
സെക്രട്ടേറിയറ്റ് മാര്‍ച്ച്
ശമ്പള പരിഷ്കരണം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് 2016 ജനുവരി 21 ജീവനക്കാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി
-
29-10-2015
കൂട്ടധര്‍ണ്ണ
വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ 2015ഒക്ടോബര്‍ 29 ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ കൂട്ടധര്‍ണ്ണ സംഘടിപ്പിച്ചു. കടകം പള്ളി സുരേന്ദ്രന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു
-
03-10-2015
ഭീമഹര്‍ജി സമര്‍പ്പണം
നവംബര്‍ 1 മുതല്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഭീമ ഹര്‍ജി സമര്‍പ്പണവും പ്രകടനവും നടത്തി
-
01-07-2015
കരിദിനം
മൂന്നു വട്ടം കാലാവധി ദീര്‍ഘിപ്പിച്ചിട്ടും ശമ്പള കമ്മിഷന് റിപ്പോര്‍ട്ട് വൈകുന്നതില്‍ പ്രതിഷേധിച്ച് 2015 ജൂലായ് 01 ന് കരിദിനം ആചരിച്ചു.
-
08-01-2013
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2013 ജനുവരി 8 മുതല്‍ 6 ദിവസത്തെ പണിമുടക്ക് നടത്തി
-
07-12-2012
ജനറല്‍ സെക്രട്ടറി സ.കെ. ഉമ്മനെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിക്കുക
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി സ.കെ. ഉമ്മനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി
-
13-08-2012
സെക്രട്ടേറിയറ്റ് മാര്‍ച്ച്
പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2012 ആഗസ്റ്റ് 13 ന് അധ്യാപക സര്‍വ്വീസ് സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.
-
27-07-2012
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ തിരുത്തുക
ജീവിതം ദുസ്സഹമാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ധര്‍ണ്ണ നടത്തി. സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗം സ. കോടിയേരി ബാലകൃഷ്ണന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, പി.എഫ്.ആര്.ഡി.എ. ബില്‍ പിന്‍വലിക്കുക, സ്റ്റാറ്റ്യൂട്ടറി പെന്ഷന് സംരക്ഷിക്കുക, സെക്രട്ടേറിയറ്റിലെ താഴ്ന്ന വിഭാഗം ജീവനക്കാരെ സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഉള്‍പ്പെടുത്തുക, ഒമ്പതാം ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, വിലക്കയറ്റം തടയുക, പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. സി.പി.ഐ. (എം) ജില്ലാ സെക്രട്ടറി സ. കടകംപള്ളി സുരേന്ദ്രന് ധര്‍ണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.
-
08-12-2004
നിയമ സഭാ മാര്‍ച്ച്
നടപടികള്‍ അവസാനിപ്പിക്കുക, സെക്രട്ടേറിയറ്റ് സര്‍വ്വീസ് സംരക്ഷിക്കുക, ഫങ്ഷണല്‍ റിവ്യൂ ഉത്തരവ് റദ്ദാക്കുക, സ്റ്റേറ്റ് സര്‍വ്വീസ് രൂപീകരണം ഉപേക്ഷിക്കുക, തസ്തിക വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2004 ഡിസംബര്‍ 8 ന് നിയമ സഭാ മാര്‍ച്ച് നടത്തി.ബഹു. പ്രതിപക്ഷ നേതാവ് സ. വി.എസ്. അച്ച്യുതാനന്ദന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
-
29-07-2004
നിര്‍വ്വാഹക സമിതി - ഏര്യാ കമ്മിറ്റി അംഗങ്ങളുടെ ഏകദിന ധര്‍ണ്ണ
സെക്രട്ടേറിയറ്റ് സര്‍വ്വീസ് സംരക്ഷിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്ന നടപടി ഉപേക്ഷിക്കുക, സ്റ്റേറ്റ് സര്‍വ്വീസ് രൂപീകരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നിര്‍വ്വാഹക സമിതി - ഏര്യാ കമ്മിറ്റി അംഗങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഏകദിന ധര്‍ണ്ണനടത്തി. പ്രതി പക്ഷ ഉപനേതാവ് കോടിയേരി ബാല കൃഷ്ണന് എം.എല്‍.എ. ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു
-
06-02-2002
32 ദിവസത്തെ പണിമുടക്ക്
ശ്രീ എ കെ ആന്റണിയുടെ നേതൃത്വത്തിലെ യു ഡി എഫ് സര്‍ക്കാര്‍ 16.01.2002 ലെ സ.ഉ (സാധാ) നം. 56/2002/Fin പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കി വന്നിരുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ 06.02.2002 മുതല്‍ 09.03.2002 വരെ 32 ദിവസം നീണ്ട് നിന്ന പണിമുടക്ക് നടത്തുകയുണ്ടായി. സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. നിരവധി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ESMA നടപ്പില്‍ വരുത്തി. നാല് വനിത നേതാക്കള്‍ ഉള്‍പ്പെടെ പത്ത് സഖാക്കളെ കരിനിയമം പ്രയോഗിച്ച് ജയിലില്‍ അടച്ചു. കെ. ത്രിവിക്രമന്‍ ( അഡി.സെക്രട്ടറി), എ. പി. വിശ്വനാഥന് (അണ്ടര്‍ സെക്രട്ടറി), ബി. സലിംകുമാര്‍ (സെക്ഷന്‍ ഓഫീസര്‍), എഫ്. ജോസഫ് രാജന് (സെക്ഷന്‍ ഓഫീസര്‍), കെ. സുഭദ്ര അമ്മ (സെക്ഷന്‍ ഓഫീസര്‍), റ്റി. എ. രാജശേഖരന് (അസിസ്റ്റന്റ്), ബി. എസ്, ജലജകുമാരി (അസിസ്റ്റന്റ്), പി. ആര്. ശ്രീലത (അസിസ്റ്റന്റ്), എസ്. സജിനി (അസിസ്റ്റന്റ്), നാരായണന് നായര്‍ (PTS) എന്നീ സഖാക്കളാണ് ജയിലില്‍ പോയത്
-
10-01-2002
സംസ്ഥാന പണിമുടക്ക്
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കി വന്നിരുന്ന ലീവ് സറണ്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും നിര്‍ത്തലാക്കുന്നതിന് 2002 ജനുവരി 8 ന് കോവളത്ത് ചേര്‍ന്ന ഉന്നതതല യു ഡി എഫ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ബ്ലോക്കിലെ പോര്‍ട്ടിക്കോയില്‍ സംഘടിച്ചു. 2002 ജനുവരി 10 ന് സംസ്ഥാനത്തുടനീളം പണിമുടക്ക് നടന്നു.
-
10-01-2001
കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ പണിമുടക്ക്
കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ 2001 ജനുവരി 10 ന് നടത്തിയ അഖിലേന്ത്യ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും തുടര്‍ന്ന് ഒരു കേസില്‍ മജിസ്ട്രേറ്റ് കോടതി ഏഴ് സഖാക്കളെ ശിക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് അസോസിയേഷനെ ദുര്‍ബലപ്പെടുത്തുന്നതിനായി UDF സര്‍ക്കാര്‍ 17.02.2006 ലെ സ.ഉ (എം.എസ്) നം. 76/06/GAD, 04.03.2006 ലെ സ.ഉ. (എം.എസ്) നം. 92/06/GAD ഉത്തരവുകള്‍ പ്രകാരം 7 സഖാക്കളെ കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. പി. ഹണി, എം. എസ്. രാധാകൃഷ്ണന്, എം. എസ്. ബിജുകുട്ടന്, എസ്. എസ്. സുധീര്‍, എഫ്. ജോസഫ് രാജന്, എന്‍. വിജയകുമാര്‍, വൈ. കരിമുള്ള ഖാന് എന്നീ സഖാക്കളെയാണ് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട സഖാക്കളെ എല്‍ ഡി എഫ് സര്‍ക്കാര്‍ 2006 ല്‍ സര്‍വ്വീസില്‍ പുന.പ്രവേശിപ്പിച്ചു. തുടര്‍ന്ന് ജില്ലാ കോടതി ശിക്ഷ റദ്ദാക്കുകയും സര്‍വ്വീസില്‍ പുന.പ്രവേശനം നല്‍കിയതിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജി ബഹു. ഹൈക്കോടതി നിരസിക്കുകയും ചെയ്തു
-
01-12-1992
സംഘടനയുടെ അംഗീകാരം റദ്ദു ചെയ്യാനുള്ള ശ്രമങ്ങള്‍
കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കുന്നതിനുള്ള നടപടികള്‍ UDF സര്‍ക്കാര്‍ സ്വീകരിക്കുകയും പ്രവര്‍ത്തകരെയും പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളെയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. 20.07.1992 ലെ സ.ഉ (സാധാ) നം. 6123/92/GAD പ്രകാരം സംഘടനക്ക് കടുത്ത മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് പ്രശ്നം അവസാനിച്ചത്
-
07-08-1985
സ. സി. ജെ. ജോസഫിനെ പിരിച്ചു വിട്ട നടപടി പുന:പരിശോധിക്കുക
09/08/1985 ലെ സ.ഉ (കൈ) 6010/85/GAD പ്രകാരം കെ എസ് ആര് ഭാഗം 1 ലെ ചട്ടം 60 പ്രയോഗിച്ച് സഖാവ് സി ജെ ജോസഫിനെ 53-ാം വയസ്സില്‍, സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ടു. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ അസോസിയേഷന് 1985 ആഗസ്റ്റ് 07 – 08 തീയതികളില്‍ സമരം നടത്തി. സ.ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ അദ്ദേഹത്തെ സര്‍വ്വീസില്‍ തിരിച്ചെടുത്തു.
-
16-07-1985
ശമ്പള പരിഷ്കരണം നടപ്പിലാക്കുക
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് 1985 ജൂലായ് 16 ന് ഒരു ദിവസത്തെ സൂചന പണിമുടക്ക് നടത്തി