Bootstrap

ഹോം ഏര്യാ സമ്മേളനം

Photo
twbs

15 മാര്‍ച്ച് 2022

twbs

09:56

ഹോം ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 15 രാവിലെ 11.00 മണിക്ക് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. പ്രിയ മോള്‍ എം. പി. അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. പുത്തനമ്പലം ശ്രീ കുമാര്‍ ഉദ്ഘാടനം ചെയ്തു. സ. അഞ്ജു യു. രക്തസാക്ഷി പ്രമേയവും സ. സുരേഷ് ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഹോം ഏര്യാ കണ്‍വീനര്‍ സ. ശ്യാം കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. പങ്കാളിത്ത പെന്‍ഷന്‍, മെഡിസെപ്പ് എന്നീ വിഷയങ്ങളില്‍ സ. വിഷ്ണു വിക്രമന്‍, ആര്‍. അനീഷ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറി സ.നിഷാ ജാസ്മിനും മറുപടി പറഞ്ഞു. സ. ശ്യാം കുമാര്‍ കണ്‍വീനറും സ. വിഷ്മു വിക്രമന്‍ ജോ. കണ്‍വീനറുമായി 15 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. മുഹമ്മദ് റിയാസി സ്വാഗതവും കണ്‍വീനര്‍ കൃതജ്ഞതയും അര്‍പ്പിച്ചു.