Bootstrap

ലേബര്‍ ഏര്യാ സമ്മേളനം

Photo
twbs

15 മാര്‍ച്ച് 2022

twbs

09:55

ലേബര്‍ ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 14 ഉച്ചയ്ക്ക് 2.00 മണിക്ക് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. എം. എസ്. ഗീത അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. പുത്തനമ്പലം ശ്രീ കുമാര്‍ ഉദ്ഘാടനം ചെയ്തു. സ. ദിവ്യ പി നായര്‍ രക്തസാക്ഷി പ്രമേയവും സ. രോഹിത് നാരായണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏര്യാ കണ്‍വീനര്‍ സ. ഷാജി ചാക്കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. കാമ്പസിലെ ആയുര്‍വേദ ഡിസ്പെന്‍സറിയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, എന്‍.പി.എസ്. പിന്‍വലിക്കുക എന്നീ വിഷയങ്ങളില്‍ യഥാക്രമം സ. വിന്‍സ്റ്റണ്‍, സ. സിബു ബി. എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറി സ. നാഞ്ചല്ലൂര്‍ ശശികുമാറും മറുപടി പറഞ്ഞു. സ. ഷാജി ചാക്കോ കണ്‍വീനറും സ. മുഹമ്മദ് റിയാസി ജോ. കണ്‍വീനറുമായി 16 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. അഗ്നേഷ്യസ് ആന്റണി സ്വാഗതവും കണ്‍വവീനര്‍ കൃതജ്ഞതയും അര്‍പ്പിച്ചു.