Bootstrap

ധനകാര്യ (ഡെവ.) ഏര്യാ സമ്മേളനം

Photo
twbs

15 മാര്‍ച്ച് 2022

twbs

09:53

ധനകാര്യ (ഡെവ.) സമ്മേളനം സമ്മേളനം 2022 മാര്‍ച്ച് 14 രാവിലെ 11.00 മണിക്ക് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. മുരളീധരന്‍ പിള്ള അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. നാഞ്ചല്ലൂര്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സ. സപ്ന നായിക് രക്തസാക്ഷി പ്രമേയവും സ. കെ.എസ്. അനില്‍ രാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏര്യാ കണ്‍വീനര്‍ സ. നിഖില്‍ എസ്. എസ്. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. സ. രാഹുല്‍, സ. ദിലീപ് കുമാര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറിയും മറുപടി പറഞ്ഞു. സ. നിഖില്‍ എസ്. എസ്. കണ്‍വീനറും സ. ജാഫര്‍ സിദ്ധീഖ് ജോ. കണ്‍വീനറുമായി 14 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. ജി. രാജീവ് സ്വാഗതവും സ. ജാഫര്‍ സിദ്ധീഖ് കൃതഞ്ജതയും അര്‍പ്പിച്ചു.