Bootstrap

അക്കൗണ്ട്സ് ഏര്യാ സമ്മേളനം

Photo
twbs

09 മാര്‍ച്ച് 2022

twbs

15:34

അക്കൗണ്ട്സ് ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 9 രാവിലെ 10.30 ന് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. ജി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. നിഷാ ജാസ്മിന്‍ ഉദ്ഘാടനം ചെയ്തു. സ. അനില്‍ കുമാര്‍ കെ. രക്തസാക്ഷി പ്രമേയവും സ. എ.എ. അന്‍വര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അക്കൗണ്ട്സ് ഏര്യാ കണ്‍വീനര്‍ സ. ജി. പ്രദീപ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. സെക്യൂരിറ്റി വിഭാഗത്തെ സെക്രട്ടേറിയറ്റ് സബാര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഉള്‍പ്പെടുത്തുക, ലിഫ്റ്റുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുടെ അധിക തസ്തിക സൃഷ്ടിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക എന്നീ വിഷയങ്ങളില്‍ യഥാക്രമം സ. എ. ജയകുമാര്‍, ജെ. ബാബു, ആര്‍. ആര്‍. കിരണ്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറി സ. നാഞ്ചല്ലൂര്‍ ശശികുമാറും മറുപടി പറഞ്ഞു. സ. ജി. പ്രദീപ് കുമാര്‍ കണ്‍വീനറും സ. പ്രിയ സി.എസ്. ജോ. കണ്‍വീനറുമായി 13 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. ജെ. ബാബു സ്വാഗതവും സ. പ്രിയ സി.എസ്. കൃതജ്ഞതയും അര്‍പ്പിച്ചു