Bootstrap

കള്‍ച്ചര്‍ ഏര്യാ സമ്മേളനം

Photo
twbs

08 മാര്‍ച്ച് 2022

twbs

16:56

കള്‍ച്ചര്‍ ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 8 രാവിലെ 10.30 ന് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. പി.സി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. എസ്.എസ്. ദീപു ഉദ്ഘാടനം ചെയ്തു. സ. വി. മിനിരാജ ഗോപാല്‍ രക്തസാക്ഷി പ്രമേയവും സ. പ്രവീണ്‍കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കള്‍ച്ചര്‍ ഏര്യാ കണ്‍വീനര്‍ സ. സെന്‍ ജെറി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. സ. അനൂപ് കുമാര്‍ എസ്., സ. വസന്തകുമാരി ഡി. എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറിയും മറുപടി പറഞ്ഞു. സ. സെന്‍ ജെറി ജോണ്‍ കണ്‍വീനറും സ. എം. എന്‍. അജയകുമാര്‍ ജോ. കണ്‍വീനറുമായി 13 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. എം. എന്‍. അജയകുമാര്‍ സ്വാഗതവും സ. സെന്‍ ജെറി ജോണ്‍ കൃതജ്ഞതയും അര്‍പ്പിച്ചു