Bootstrap

സര്‍വ്വീസസ് ഏര്യാ സമ്മേളനം

Photo
twbs

08 മാര്‍ച്ച് 2022

twbs

10:52

സര്‍വ്വീസസ് ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 7 ഉച്ചയ്ക്ക് 1.30 ന് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. ബി. സുധ അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. പുത്തനമ്പലം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സ. വി. സജിത രക്തസാക്ഷി പ്രമേയവും സ. ഷാനോ കെ.സി. അനുശോചന പ്രമേയവും അവതരിപ്പിച്ചു. സര്‍വ്വീസസ് കണ്‍വീനര്‍ സ. ബിനികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. ഇ- ഓഫീസ് സംവിധാനം കാര്യക്ഷമമാക്കുക, എല്‍.ഐ.സി.യുടെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറുക എന്നീ വിഷയങ്ങളില്‍ യഥാക്രമം സ.ആശാ ലക്ഷ്മി, സ. രശ്മി റ്റി. എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറിയും മറുപടി പറഞ്ഞു. സ. ബിനികുമാര്‍ കണ്‍വീനറും സ. ഷാനോ കെ.സി. ജോ. കണ്‍വീനറുമായ12 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. എന്‍.എസ്. അനില്‍ സ്വാഗതവും സ. ജ്യോതിബസു കൃതജ്ഞതയും അര്‍പ്പിച്ചു