Bootstrap

എല്‍.എസ്.ജി.ഡി. ഏര്യാ സമ്മേളനം

Photo
twbs

08 മാര്‍ച്ച് 2022

twbs

10:40

സംഘടനയുടെ 49-ാം വാര്‍ഷിക സമ്മേളനത്തിനു മുന്നോടിയായുള്ള എല്‍.എസ്.ജി.ഡി. ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 7 രാവിലെ 10.30 ന് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. എസ്.എസ്. അഭിലാഷ് അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. നാഞ്ചല്ലൂര്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സ. ശ്രീജ രക്തസാക്ഷി പ്രമേയവും സ. സുജകുമാരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. എല്‍.എസ്.ജിഡി. കണ്‍വീനര്‍ സ. ആര്‍.എസ്. അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. പങ്കാളിത്ത പെന്‍ഷന്‍, തസ്തിക ഇല്ലാതാക്കല്‍, ദേശീയ പണിമുടക്ക് വിജയിപ്പിക്കുക എന്നീ വിഷയങ്ങളില്‍ യഥാക്രമം സ.രാജീവ് എസ്.ആര്‍., സ. അലന്‍ അല്‍ഫോണ്‍സ്, സ. വിജയമോഹന്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറി സ. പുത്തനമ്പലം ശ്രീകുമാറും മറുപടി പറഞ്ഞു. സ. അജിത് കുമാര്‍ കണ്‍വീനറും സ. മോഹന്‍ദാസ് ജോ. കണ്‍വീനറുമായി 17 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. മണിലാല്‍ സ്വാഗതവും സ. സലിം കൃതജ്ഞതയും അര്‍പ്പിച്ചു