ജീവനക്കാരും അദ്ധ്യാപകരും സെക്രട്ടറിയേറ്റ് മാർച്ച് നടത്തി
17 ഒക്ടോബര്‍ 2025
09:53
പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, PFRDA നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്ര നടപടികൾ അവസാനിപ്പിക്കുക. വിദ്യാഭ്യാസ സർവ്വീസ് മേഖലകൾ സംരക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് എംപ്ലോയീസ് & ടീച്ചേർസ് നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന യോഗം FSETO ജനറൽ സെക്രട്ടറി സ. വി. ശശിധരൻ ഉത്ഘാടനം ചെയ്തു. സംഘടനാ ജന. സെക്രട്ടറി സ. എസ്. എസ്. ദീപു ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു.