Bootstrap

പുസ്തകമേള

Photo
twbs

30 ഏപ്രില്‍ 2023

twbs

10:03

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലിയുടെ ഭാഗമായി മാർച്ച് 15 - മുതൽ 20 വരെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പുസ്തകമേള നിയമവും വ്യവസായവും വകുപ്പ് മന്ത്രി സ:പി. രാജീവ് നിർവഹിച്ചു. പുസ്തകത്തിൽ നിന്ന് കിട്ടുന്ന വെളിച്ചം ഒരിക്കലും മാഞ്ഞു പോകില്ല എന്നദ്ദേഹം പറഞ്ഞു. പുസ്തകത്തിന്റെ, അറിവിന്റെ വെളിച്ചം കൂടുതൽ പരക്കേണ്ടതുള്ള കാലത്താണ് നാം ജീവിക്കുന്നതെന്നും അക്കാലത്ത് പുസ്തകമേളകൾക്ക് സവിശേഷ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത കഥാകൃത്ത് എസ് ഹരീഷ് അതിഥിയായെത്തി. അർത്തുങ്കൽ പള്ളിയിലെ പെരുന്നാളിനെത്തുന്നതിനേക്കാൾ ആളുകൾ പുസ്തകമേളകൾക്ക് എത്തുന്ന നാടാണ് കേരളം എന്ന് അദ്ദേഹം പറഞ്ഞു. ഇവിടത്തെ മേളകളിൽ മന്ത്രിമാർ എഴുത്തുകാരുമായി സംവദിക്കുന്ന സെഷനുകളിലുണ്ടായി. ഇത് രാജ്യത്ത് മറ്റേതെതെങ്കിലും സംസ്ഥാനത്ത് സങ്കൽപ്പിക്കാൻ കഴിയുമോ എന്നദ്ദേഹം ചോദിച്ചു. ആധുനികകാലത്ത് കേരളം കണ്ടെത്തിയ സെക്കുലർ ഉത്സവമാണ് പുസ്തകോത്സവങ്ങൾ എന്നദ്ദേഹം പറഞ്ഞു. ചടങ്ങിൽ കെ.എസ്.ഇ.എ പ്രസിഡന്റ് സ: പി ഹണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ:കെ.എൻ. അശോക് കുമാർ സന്നിഹിതനായിരുന്നു.പുസ്തകമേള സബ്കമ്മിറ്റി കൺവീനർ സ:ജി. വേണുഗോപാലൻ നായർ സ്വാഗതം പറഞ്ഞു. നിർവ്വാഹകസമിതി അംഗം സ:ലക്ഷ്മി പ്രതാപൻ നന്ദി രേഖപ്പെടുത്തി.