Bootstrap

ഡാമുകള്‍ തുറന്നു വിട്ടതല്ല, കേരളത്തിലെ പ്രളയത്തിനു കാരണം - ഡോ. എ. കൃഷ്ണ കുമാര്‍

Photo
twbs

24 ഓഗസ്റ്റ് 2022

twbs

09:55

ഡാമുകൾ തുറന്നു വിട്ടതല്ല കേരളത്തിലെ പ്രളയത്തിന് കാരണമെന്ന് ഡോ എ. കൃഷ്ണകുമാർ. കാലാവസ്ഥ വ്യതിയാനത്തിൻ്റെ തിക്തഫലമാണ് കേരളം അനുഭവിച്ചതെന്നും നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ശാസ്ത്രജ്ഞൻ ഡോ.എ കൃഷ്ണകുമാർ. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പരിസ്ഥിതി വിഭാഗമായ തണൽ സംഘടിപ്പിച്ച 'കാലാവസ്ഥാ വ്യതിയാനം- കാരണങ്ങളും പ്രത്യാഘാതങ്ങളും കുറയ്ക്കാൻ നാം ചെയ്യേണ്ടതെന്തൊക്കെ' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. തണൽ കൺവീനർ എം.പി. പ്രിയമോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് തണൽ കമ്മിറ്റി അംഗങ്ങളായ ലക്ഷ്മി എം. നായർ സ്വാഗതവും ആര്‍.എസ്. പ്രീന നന്ദിയും പറഞ്ഞു. സ. പി .കൃഷ്ണപിള്ളയുടെ 74 -൦ം ഓർമ്മ ദിനത്തോടനുബന്ധിച്ച് നിയമ ഏരിയാ കമ്മിറ്റി അംഗം സ. കെ. എസ്. വിമൽ എഡിറ്റിംഗ് നിർവഹിച്ച ഡോക്യമെൻററി പ്രദര്‍പ്പിച്ചുു.