Bootstrap

ഓണത്തിനൊരു മുറം പച്ചക്കറി -പച്ചക്കറിത്തൈകളുടെ നടീല്‍ ഉദ്ഘാടനം

Photo
twbs

24 ജൂലൈ 2022

twbs

12:44

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ പരിസ്ഥിതി വിഭാഗമായ തണലിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകകളുടെ നടീൽ ഉദ്ഘാടനം നെയ്യാറ്റിൻകര നഗര സഭ ചെയർമാൻ സ. പി. കെ. രാജ് മോഹൻ ജൂലൈ 23 രാവിലെ 9.00 മണിക്ക് നിർവ്വഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് കരുത്തു പകരുവാൻ ഉതകുന്ന നടപടികൾ ഒരു സർവ്വീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിൽ നഗരസഭാ ചെയർമാൻ സംഘടനയെ അഭിനന്ദിക്കുകയുണ്ടായി. നെയ്യാറ്റിൻകരയിലെ മൂന്നുകല്ലിൻമൂട് വാർഡിലാണ് അരയേക്കർ വരുന്ന കൃഷിയിടം തയ്യാറാക്കിയിരിക്കുന്നത്. സംഘടനാ ജനറൽ സെക്രട്ടറി സ. കെ.എൻ. അശോക് കുമാർ, സെക്രട്ടറി സ. പുത്തനമ്പലം ശ്രീകുമാർ, തണൽ കൺവീനർ സ. എം. പി. പ്രിയമോൾ, ജോ. കൺവീനർ മനു വി., തുടങ്ങിയവർ പങ്കെടുത്തു.