Bootstrap

കറിക്കൂട്ട് സംരഭത്തിന്റെ വിവിധ വിഭവങ്ങളുടെ വിതരണോദ്ഘാടനം

Photo
twbs

04 ജൂലൈ 2022

twbs

09:47

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി പരിസ്ഥിതി വിഭാഗമായ തണലിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിഭവങ്ങളുടെ വിതരണോദ്ഘാടനം ജൂണ്‍ 4 ഉച്ചയ്ക്ക് 1.30 ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റ് സ. പി. ഹണി നിര്‍വ്വഹിക്കുകയുണ്ടായി. ജനറല്‍ സെക്രട്ടറി സ. കെ.എന്‍. അശോക് കുമാര്‍, തണല്‍ കണ്‍വീനര്‍ എം. പി. പ്രിയമോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലും വിദ്യാര്‍ത്ഥികളുടെ പുതു സംരംഭക കൂട്ടായ്മയും സംയുക്തമായി ഒരുക്കുന്ന കറിക്കൂട്ട് സംരഭത്തിന്റെ വിഭവങ്ങള്‍ എല്ലാ പ്രവരര്‍ത്തി ദിവസങ്ങളിലും കാന്‍റീന്‍ പരിസരത്ത് ലഭ്യമാണ്.