2022-23 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി
04 ജൂലൈ 2022
08:36
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 2022-23 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി. പൊതുഭരണ വകുപ്പിലെ പാര്‍ട്ട് ടൈം ജീവനക്കാരിയായ സ. എം. ആരിഫാബീവിയ്ക്ക് അംഗത്വം നല്‍കിക്കൊണ്ട് ജനറല്‍ സെക്രട്ടറി സ. കെ.എന്‍. അശോക് കുമാര്‍ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സ. പി. ഹണി സന്നിഹിതനായിരുന്നു. അമ്പത് വര്‍ഷത്തെ ചരിത്രം കുറിച്ച് കൊണ്ട് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ 2022 ജൂലായ് 4 മുതല്‍ ദ്വിപക്ഷാചരണമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്.