Bootstrap

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായുള്ള വിത്ത് വിതരണോദ്ഘാടനം

Photo
twbs

30 ജൂണ്‍ 2022

twbs

05:18

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർക്കുള്ള പച്ചക്കറി വിത്ത് വിതരണോദ്ഘാടനം കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻ്റ് സ.പി.ഹണി നിർവ്വഹിച്ചു.നിർവ്വാഹക സമിതി അംഗം സ.രശ്മി എ.ആർ. ഏറ്റുവാങ്ങി. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ പരിസ്ഥിതി വിഭാഗമായ തണലിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സംഘടനാ ജനറൽ സെക്രട്ടറി സ. കെ..എൻ അശോക് കുമാർ, തണൽ കൺവീനർ സ.എം.പി. പ്രിയമോൾ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജീവനക്കാർക്കിടയിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച തണലിന് വിപുലമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയട്ടെയെന്ന് ഉദ്ഘാടകൻ ആശംസിച്ചു. വിത്ത് വിതരണം ജീവനക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആയിരക്കണക്കിന് ജീവനക്കാർ സെക്രട്ടേറിയറ്റിലെ നാലു കേന്ദ്രങ്ങളിലായി ഒരുക്കിയ വിതരണ കേന്ദ്രത്തിലെത്തി വിത്ത് ഏറ്റുവാങ്ങി.