Bootstrap

മെഡിസെപ് യാഥാർഥ്യമാകുന്നു; പ്രതിബന്ധങ്ങളെ മറികടന്ന് സർക്കാർ

Photo
twbs

28 ജൂണ്‍ 2022

twbs

11:40

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സർവീസ് പെൻഷൻകാരുടെയും ദീർഘകാല സ്വപ്നമായ മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി യാഥാർത്ഥ്യമാവുകയാണ്. ജൂലൈ 1 ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മെഡിസെപ് പദ്ധതി ഉദ്ഘാടനം ചെയ്യും. ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ മറ്റൊരു വാഗ്ദാനം കൂടി ഇതോടെ യാഥാർത്ഥ്യമാവുകയാണ്. രണ്ടാം പിണറായി സർക്കാരിൻ്റെ ഭരണ നേട്ടങ്ങളുടെ പട്ടികയിലെ തിളക്കമേറിയ ഒന്നായിട്ടാവും ചരിത്രം ഇതിനെ രേഖപ്പെടുത്തുക. നേരത്തെ ടെണ്ടർ എടുത്ത റിലയൻസിനെ ഒഴിവാക്കി കൂടുതൽ ആശുപത്രികളെ നെറ്റ് വർക്കിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്. നിരവധിയായ പ്രതിബന്ധങ്ങളെ തരണം ചെയ്ത് പദ്ധതി നടപ്പിലാകുന്നത് സംസ്ഥാന സർക്കാരിൻ്റെ ജീവനക്കാരോടുള്ള കരുതലിൻ്റെയും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള ഇഛാശക്തിടെയും തെളിവാണ്. മെഡിസെപ്പിലൂടെ 30 ലക്ഷം ആളുകൾക്കാണ് പ്രയോജനം ലഭിക്കുന്നത്.