തണൽ - പ്രവർത്തനോദ്ഘാടനം പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു
25 ജൂണ്‍ 2022
10:49
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി തണൽ എന്ന പേരിൽ ഒരു പരിസ്ഥിതി: സംഘടന രൂപീകരിച്ചു. തണലിൻ്റെ പ്രവർത്തനോദ്ഘാടനം ജൂണ്‍ 25 ന് കെ.എസ്.ഇ.എ. ഹാളിൽ ബഹു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. കാർഷിക പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച സെക്രട്ടേറിയറ്റ് ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിവിത്തുകളുടെ വിതരണം കെ.എസ്.ഇ.എ ജനറൽ സെക്രട്ടറി സ. കെ.എൻ .അശോക് കുമാറിനു നൽകി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു ചടങ്ങിൽ കണ്‍വീനര്‍ എം. പി. പ്രിയമോള്‍ അധ്യക്ഷത വഹിച്ചു. ഡി. അരുണ്‍കുമാര്‍ സ്വാഗതവും മനു വി. നന്ദിയും പ്രകാശിപ്പിച്ചു.