ആയുർവേദ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്
24 ജൂണ്‍ 2022
07:54
കേരള ഗവ. സെക്രട്ടേറിയറ്റ് വിമന്‍സ് വെല്‍ഫയര്‍ സൊസൈറ്റി & റിക്രിയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 24 വെള്ളിയാഴ്ച രാവിലെ ഗവ. ആയുര്‍വേദ കോളേജിലെ വിവിധ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി. കെ.എസ്.ഇ.എ. ഹാളില്‍ വച്ചു നടത്തിയ പ്രസ്തുത ക്യാമ്പ് ബഹു. ഐ.ബി. സതീഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. സജിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിന് ജന. സെക്രട്ടറി രാജി ആര്‍. പിള്ള സ്വാഗതവും ട്രഷറര്‍ എല്‍. അശോകകുമാരി കൃതജ്ഞതയും അര്‍പ്പിച്ചു. ക്യാമ്പിന് ആയുര്‍വേദ കോളേജിലെ ഡോ. സുനില്‍ ജോണ്‍, ഡോ. ശിവകുമാര്‍ സി.എസ്., ഡോ. അനില എം., ഡോ. ശ്രീകുമാര്‍ കെ., ഡോ. ജയന്‍ ഡി. എന്നിവര്‍ നേതൃത്വം നല്‍കി.