വായന തന്നെയാണ് എറ്റവും വലിയ ഗ്രന്ഥപൂജ - ഡോ. കെ. എസ്. രവികുമാർ
20 ജൂണ്‍ 2022
09:40
കേരളാ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിലുള്ള പി.വിശ്വംഭരൻ സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച വായന ദിനാചരണം കാലടി സർവ്വകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ.കെ.എസ് രവികുമാർ ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ സത്യമെന്തെന്ന് തിരിച്ചറിയാനാവാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇൻഫർമേഷൻ്റെ കുത്തൊഴുക്കിലൂടെയാണ് നാം കടന്നു പോകുന്നത്. സാങ്കേതികത്തികവും ചിന്താശേഷിയും വിമർശനാത്മകവുമായ വായനയുമാണ് ഇന്നത്തെ കാലഘട്ടത്തിൻ്റെ ആവശ്യം. വായന തന്നെയാണ് എറ്റവും വലിയ ഗ്രന്ഥപൂജ. വായന നിത്യജീവിതത്തിൻ്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പി.വിശ്വംഭരൻ സ്മാരക ഗ്രന്ഥശാലയുടെ പ്രസിഡൻ്റ് സ.ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സ.ലക്ഷ്മി പ്രതാപൻ സ്വാഗതവും സ.അനിൽകുമാർ നന്ദിയും പറഞ്ഞു.