ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കെ.എസ്.ഇ.എ. എന്നും മുന്നില്‍ - മുഖ്യമന്ത്രി
08 ജൂണ്‍ 2022
16:24
ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന സംഘടന എന്ന ഖ്യാതി നേടിയെടുക്കാനും ജീവനക്കാരുടെ അംഗീകാരം നേടുന്നതിനും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് കഴിഞ്ഞിട്ടുണ്ടെന്ന് ബഹു. മുഖ്യമന്ത്രി. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 49-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഒരുപാട് ത്യാഗ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ നിലയിലേക്ക് എത്തിച്ചേരാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് സംഘടനയ്ക്ക് നടത്തേണ്ടി വന്നതെന്നും എന്തെല്ലാം നേരിടേണ്ടി വന്നു എന്നും പുതുതായി സര്‍വ്വീസില്‍ വന്ന ജീവനക്കാര്‍ക്ക് അറിവ് നല്‍കുന്നത് നന്നായിരിക്കും. സംഘടനയുടെ ആ ത്യാഗ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമെ നല്ല രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.