വുമണ്‍ ക്രിക്കറ്റ് ലീഗില്‍ ടീം ബി ക്ക് ജയം
26 മെയ് 2022
16:59
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കായികവിഭാഗമായ "സ്പോർട്സ്" സംഘടിപ്പിച്ച വുമണ്‍ ക്രിക്കറ്റ് ലീഗില്‍ റോസ് മേരി പ്രസില്ല നയിച്ച "ടീം ബി" യ്ക്ക് ഉജ്ജ്വല വിജയം. ആവേശകരമായ മത്സരത്തിൽ കാവ്യലക്ഷ്മി നയിച്ച "ടീം എ" യെ 12 റണ്‍സിന് പരാജയപ്പെടുത്തിയാണ് കപ്പ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത "ടീം ബി" നിജി കെ.എസ് ന്റെ 18* ന്റെയും പ്രീനയുടെ 11* ന്റെയും മികവില്‍ 4 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ "ടീം എ" യ്ക്ക് വേണ്ടി ബാറ്റിംഗ് ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ കാവ്യലക്ഷ്മി പുറത്താകാതെ 10 * റണ്‍സ് നേടിയെങ്കിലും വിജയിക്കാനായില്ല. വിജയിച്ച ടീമിന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി സ. കെ.എന്‍.അശോക് കുമാര്‍ ട്രോഫി കൈമാറി.