Bootstrap

49-ാം വാർഷിക സമ്മേളനം ജൂൺ 7, 8 തീയതികളിൽ എ.കെ.ജി. സ്മാരക ഹാളില്‍

Photo
twbs

25 മെയ് 2022

twbs

06:20

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 49-ാം വാർഷിക സമ്മേളനം ജൂൺ 7, 8 (ചൊവ്വ, ബുധന്‍) തീയതികളിൽ എ.കെ.ജി.സ്മാരക ഹാളിൽ ചേരുന്നു. 7-ാം തീയതി സംഘടനയുടെ സംസ്ഥാന കൗണ്‍സില്‍ ചേരും. കാന്റീന്‍ ഗേറ്റില്‍ നിന്നും എ.കെ.ജി. സ്മാരക ഹാളിലേക്ക് നടക്കുന്ന പ്രകടനം 8-ാം തീയതി രാവിലെ 10.30ന് ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ബഹു. മുഖ്യമന്ത്രി സ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ. (എം) ജില്ലാ സെക്രട്ടറി സ. ആനാവൂര്‍ നാഗപ്പന്‍, എഫ്.എസ്.ഇ.റ്റി.ഒ. ജനറല്‍ സെക്രട്ടറി സ.എം.എ. അജിത്ത് കുമാര്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. ഉച്ചക്ക് 3 മണിക്ക് നടക്കുന്ന കുടുംബ സംഗമം ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സ. വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. മധുപാല്‍, പ്രശസ്ത ഫുട്ബോള്‍ താരം ശ്രീ. ഐ. എം. വിജയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സുരേന്ദ്രന്‍ സ്മാരക സാഹിത്യ അവാര്‍ഡ് വിതരണം, ടാലന്റ് ടൈം സമ്മാന വിതരണം, സ്പോര്‍ട് സമ്മാന വിതരണം എന്നിവ കുടുംബസംഗമത്തില്‍ വച്ച് നടത്തുന്നതാണ്. തുടര്‍ന്ന് കൊച്ചിന്‍ കലാഭവന്‍ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.