Bootstrap

എസ്.പി.എല്‍ - എൽ.എസ്.ജി.ഡി. ഏര്യ ചാമ്പ്യന്‍മാര്‍

Photo
twbs

24 മെയ് 2022

twbs

12:03

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കായികവിഭാഗമായ "സ്പോർട്സ്" സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് പ്രീമിയർ ലീഗിൽ LSGD ഏരിയ വിജയികളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ റവന്യൂ ഏരിയയെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കപ്പ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത റവന്യൂ ഏരിയ 5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ LSGD 5 ബോൾ ശേഷിക്കെ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കൈവരിച്ചു. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാനായി എല്‍.എസ്.ജി.ഡി. എര്യായായിലെ രഗീഷിനെയും മികച്ച ബൗളറായി റവന്യൂ എരിയായിലെ ലിനുവിനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്ക് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി സ. കെ.എന്‍.അശോക് കുമാര്‍ സെക്രട്ടറി സ. ദീപു എസ്.എസ്. എന്നിവര്‍ ട്രോഫികള്‍ കൈമാറി.