Bootstrap

സെക്രട്ടേറിയറ്റ് പ്രീമിയർ ലീഗ് സെമി ഫൈനൽ

Photo
twbs

21 മെയ് 2022

twbs

13:16

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ കായിക വിഭാഗമായ സ്പോർട്സ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് പ്രീമിയർ ലീഗിൻ്റെ സെമി ഫൈനൽ 2022 മെയ് 23 ന് നടക്കും. സെൻട്രൽ സ്‌റ്റേഡിയത്തിൽ ഉച്ചക്ക് 1.00 മണിക്ക് നടക്കുന്ന മത്സരത്തിൽ നിയമ ഏര്യ എൽ.എസ്.ജി.ഡി ഏര്യയെ നേരിടും. തുടർന്ന് നടക്കുന്ന മത്സരത്തിൽ റവന്യു ഏര്യയും ധന അഡ്മിൻ ഏര്യയും മാറ്റുരയ്ക്കും. ഫൈനൽ മത്സരങ്ങൾ മെയ് 24 ചൊവ്വാഴ്ച ഉച്ചക്ക് 1.00 മണിക്ക് നടക്കുമെന്ന് കൺവീനർ ബിനോയ് കൃഷ്ണൻ അറിയിച്ചു.