Bootstrap

ടാലന്‍റ് ടൈം 2022 – ന് വര്‍ണ്ണ ശബളമായ തുടക്കം

Photo
twbs

18 മെയ് 2022

twbs

14:12

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സാംസ്കാരിക വിഭാഗമായ രചന മെയ് 18, 19 തീയതികളിലായി ജീവനക്കാര്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിക്കുന്ന കലാ സാഹിത്യ മത്സരങ്ങള്‍ - ടാലന്‍റ് ടൈം 2022 – ന് തുടക്കമായി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സ. കെ.എന്‍. അശോക് കുമാര്‍ ടാലന്‍റ് ടൈം - 2022 ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി നാഞ്ചല്ലൂർ ശശികുമാർ , രചന കണ്‍വീനര്‍ എസ്. ബിനു ജീവനക്കാരെയും കൊച്ചു കൂട്ടുകാരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു.