കാര്‍ഷികോത്സവത്തിന്റെ ഭാഗമായി പച്ചക്കറി തൈകള്‍, വിത്തുകള്‍ എന്നിവയുടെ വിതരണോദ്ഘാടനം
17 മെയ് 2022
05:20
കേരള ഗവ. സെക്രട്ടേറിയറ്റ് വിമെന്‍സ് വെല്‍ഫയര്‍ സൊസൈറ്റി & റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കാര്‍ഷികോത്സവത്തിന്റെ ഭാഗമായി പച്ചക്കറി തൈകള്‍, വിത്തുകള്‍ എന്നിവയുടെ വിതരണോദ്ഘാടനം കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എന്‍. അശോക് കുമാര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ചടങ്ങില്‍ കൃഷി മുത്തശ്ശിമാരെ ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് നാടന്‍ പാട്ട്, നാട്ടനുഭവം, നാട്ടുരുചി, കൃഷി ഉണര്‍വ്വ്, കാര്‍ഷിക പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.